പത്തനംതിട്ട : കേരള എൻ. ജി.ഒ.യൂണിയൻ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ആശുപത്രി വളപ്പിൽ പച്ചക്കറിക്കൃഷിയും ആരംഭിച്ചു. ശുചീകരണം പരിപാടി എൻ.ജി.ഒ.യൂണിയൻജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം.അലക്സ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ.മനീഷ് ചന്ദ്രൻ ബോധവൽക്കരണം നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി.രാജേന്ദ്രൻ, ഏരിയാ സെക്രട്ടറി കെ.ശ്രീനിവാസൻ, പ്രസിഡന്റ് വി.ജി മണി,മിനി കുമാരി,കെ.എം അൻസാരി, പി.ടി നിഷ തുടങ്ങിയവർ നേതൃത്വം നൽകി.