ചെങ്ങന്നൂർ: മഹാരാഷ്ട്രയിൽ നിന്നും ആലപ്പുഴ ജില്ലക്കാരായ 90 പേരെ കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളത്തുനിന്നും ബസ് മാർഗം 12 മണിയോടെ ചെങ്ങന്നൂരിൽ എത്തിച്ചു. ജില്ലാഭരണകൂടം യാത്രാവേളയിലോ ചെങ്ങന്നൂരിലോ ഭക്ഷണമോ വെള്ളമോ എത്തിക്കാനുള്ള സൗകര്യമൊരുക്കിയില്ല. ഇത്രയും ആളുകൾ ഒന്നിച്ചെത്തുന്ന വിവരം വളരെ വൈകിയാണ് ചെങ്ങന്നൂരിൽ അറിയിച്ചത്.സൗകര്യങ്ങളൊരുക്കിയ ഇടങ്ങളിൽ ആൾക്കാരെ എത്തിച്ചതുമില്ല. പിന്നീടാണ് പ്രവാസികൾക്കായി സൗകര്യമൊരുക്കിയിരുന്ന ചെങ്ങന്നൂരിൽ എത്തിക്കാൻ തീരുമാനമെടുത്ത് എത്തിച്ചത്. അതിനാൽ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ മറുനാടൻ മലയാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു.ആശയക്കുഴപ്പത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് റവന്യൂ, ഗരസഭ, പൊലീസ്, മെഡിക്കൽ സംഘം എന്നിവരുടെ ശ്രമഫലമായി ചെങ്ങന്നൂരിലെ ഹോട്ടലുകളിൽ താമസം ഒരുക്കിയത്.