അടൂർ :കാലടിയിൽ ചലച്ചിത്ര ചിത്രീകരണത്തിനായി തയാറാക്കിയ സെറ്റ് ബജ്റംഗ്ദൾ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് അടൂർ ജനകീയ ചലച്ചിത്ര കൂട്ടായ്മയുടെ നേതൃത്വത്തിൽ അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിയിൽ സംവിധായകൻ ഡൈനി ജോർജ്, കലാ സംവിധായകരായ ആർ സതീഷ്,രാജൻ നിസരി,അരുൺ മേമന,എം.ജി മനോഹരൻ എന്നിവർ പങ്കെടുത്തു.ബാബു ജോൺ ഉദ്ഘാടനം ചെയ്തു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഈ ദുരന്ത വേളയുടെ മറവിലും വർഗീയ വിഷം ചീറ്റാൻ മടിക്കാത്ത കാവിപ്പടയുടെ ഫാസിസ്റ്റ് അജണ്ടക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും യോഗം അഭ്യർത്ഥിച്ചു.