അടൂർ : ഇന്നു മുതൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ളസ്ടൂ, വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ ദിവസങ്ങളിൽ മംഗലത്ത് ഗ്രൂപ്പിന്റെ ബസിൽ സൗജന്യമായി യാത്രചെയ്യാം.ഹാൾടിക്കറ്റ് മാത്രം കാണിച്ചാൽ മതിയാകുമെന്ന് മംഗലത്ത് ബസ് ഗ്രൂപ്പ് ഉടമ ലിജു മംഗലത്ത് അറിയിച്ചു. മംഗലത്ത് ഗ്രൂപ്പ് ഇന്നലെ മുതൽ അഞ്ച് സർവീസുകൾ വിവിധ സ്ഥലങ്ങളിലേക്ക് ആരംഭിച്ചിട്ടുണ്ട്.