26-thadayana
കോടിയാട്ടുകര ഭാഗത്ത് ഇല്ലിമലയാറിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന തടയണ ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നു

ചെങ്ങന്നൂർ: റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടിയാട്ടുകര ഭാഗത്ത് ഇല്ലിമലയാറിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന തടയണ പൊളിച്ചു മാറ്റി. നിർമ്മാണ പ്രവർത്തനം അവസാനിച്ചതിനു ശേഷവും തടയണ പൊളിച്ചു നീക്കാത്തതുമൂലം വെള്ളം കെട്ടികിടന്നു ദുർഗന്ധം വമിക്കുകയായിരുന്നു. ഇത് മൂലം പരിസരവാസികളുടെ ജീവിതം ദുർഘടമാകുകയും ചെയ്ത അവസരത്തിൽ അധികാരികളോട് പരാതിപ്പെട്ടെങ്കിലും നടപടി എടുക്കാത്ത സാഹചര്യത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ,നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുധാമണി എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരോടും, നിർമ്മാണ കരാറുകാരനോടും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തടയണയുടെ ഒരു ഭാഗം കരാറുകാർ പൊളിച്ചുനീക്കി. ബാക്കി ഭാഗം നിർമ്മാണ സാധനങ്ങളും മറ്റും മാറ്റിയതിനു ശേഷം പൊളിച്ചുമാറ്റാമെന്ന് അധികൃതർ ഉറപ്പ് നൽകി. കർഷകമോർച്ച മണ്ഡലം ജനസെക്രട്ടറി പ്രമോദ് കോടിയാട്ടുകര,യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രോഹിത് രാജ്, ബിജെപി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ബി. ജയകുമാർ, എസ്. വി പ്രസാദ്, പി.എം നന്ദകുമാർ എന്നിവർ പങ്കെടുത്തു.