തണ്ണിത്തോട് : ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജോഫീസ് ധർണ നടത്തി.ഇടതു പക്ഷ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ഉടൻ നൽകുക,വൈദ്യുതി,ബസ്ചാർജ് വർദ്ധനക്കെതിരെ,കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ ,ക്ഷേത്ര സ്വത്തുക്കൾ ലേലം ചെയ്യുന്നതിനെതിരെ,പ്രളയ ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ ദുരന്ത നിവാരണ പരിപാടികൾ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ,കർഷക വഞ്ചനക്കെതിരെയായിരുന്നു ഈ പ്രതിഷേധ ധർണ ബി.ജെ.പി ജില്ലകമ്മിറ്റി അംഗം കെ.ആർ.രാകേഷ് ഉദ്ഘാടനം ചെയ്തു ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി വിജയകുമാർ,അജിൻ ടി.ചാക്കോ,വിഘ്‌നേഷ്,സിന്ധു സുജിത്എന്നിവർ പ്രസംഗിച്ചു.