26-bjp-pta
ബി ജെ പി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : പരാജയപ്പെട്ട എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷിക ദിനം വഞ്ചനാദിനമായി ആചരിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്‌റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ ജെഷു പുന്നൂസ്,ജില്ലാ സെക്രട്ടറി സന്തോഷ് മാത്യു, മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുമ രവി,ആറൻമുള മണ്ഡലം ട്രഷറർ വി.എസ്. അനിൽ, ബിജെപി ജില്ലാ കമ്മിറ്റി അംഗം സുനിൽകുമാർ മൈലപ്ര എന്നിവർ പ്രസംഗിച്ചു.