പത്തനംതിട്ട : പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമാടം വില്ലേജ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനാചരണം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻപീറ്റർ ഉദ്ഘാടനം ചെയ്തു. ദുരിതങ്ങളുടെ നാലു വർഷമാണ് എൽ.ഡി.എഫ് സർക്കാർ കേരളത്തിന് നൽകിയിട്ടുള്ളത്. സമസ്തമേഖലയിലും അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാണാൻ കഴിയുന്നത്. പ്രളയത്തിന്റെയും കൊവി ഡ് 19 ന്റെയും പേരുപറഞ്ഞ് ജനകീയ വിഷയങ്ങളിൽ നിന്നും പൊതു പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടിയ സർക്കാരാണ് എൽ.ഡി.എഫ്. നാലുവർഷത്തിനുള്ളിൽ കേരളത്തിൽ കൊലപാതക രാഷ്ട്രീയംനടപ്പാക്കിയതാണ് ഈ സർക്കാരിന്റെ എടുത്തു പറയാനുള്ളത്. അവസാനം കൊവിഡ്19രോഗവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽഅഴിമതി നടന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടുന്ന ഈ കാലഘട്ടത്തിൽ ബസ് ചാർജ്ജും വൈദ്യുതി ചാർജ്ജും ഭീമമായി വർദ്ധിപ്പിച്ച് ജനകീയ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരിക്കുകയാണെന്നും റോബിൻ പീറ്റർ പറഞ്ഞു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജുവട്ടക്കുളഞ്ഞി, റോബിൻമോൻസി ശ്രീകല, രാജേഷ് എം എന്നിവർ പ്രസംഗിച്ചു.