പത്തനംതിട്ട: സംസ്ഥാന സർക്കാർ നാല് വർഷം പൂർത്തിയാക്കിയപ്പോൾ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പ്രധാന നേട്ടങ്ങളിലൂടെ..
ആറൻമുള (വീണാ ജോർജ് എം.എൽ.എ)
@ പ്രളയ ദുരിതാശ്വാസത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ
@ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ
@ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്.
@ കോഴഞ്ചേരി പുതിയപാലത്തിന് 19.77കോടി
@ ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന് 13.3കോടി
@ സ്കൂൾ സമ്പൂർണ ഡിജിറ്റൽ പദ്ധതിക്ക് 1കോടി
@ ക്ഷീര വികസന രംഗത്ത് മുന്നേറ്റം.
@ വരട്ടാർ പുനരുജ്ജീവനം.
@ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് സർക്കാരിന്റെ അനുമതി
" എം.എൽ.എ ആത്മപരിശോധന നടത്തണം
നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ എന്തെങ്കിലും പാലിച്ചോ എന്ന് എം.എൽ.എ ആത്മപരിശോധന നടത്തണം.പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എം.എൽ.എയോട് ഞാൻ 65 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഒന്നിനും ഉത്തരം കിട്ടിയില്ല. ഗ്രാമീണ റോഡുകളിൽ എത്രയെണ്ണം നാല് വർഷത്തിനുള്ളിൽ നന്നാക്കിയിട്ടുണ്ട് എന്ന ചോദ്യത്തിനെങ്കിലും മറുപടി പറയണം.
വി.ആർ.സോജി, ഡി.സി.സി ജനറൽ സെക്രട്ടറി.
റാന്നി രാജു (ഏബ്രഹാം എം.എൽ.എ)
@ പെരുന്തേനരുവി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് 66 കോടി.
@ പുനലൂർ - മൂവാറ്റുപുഴ പാതയുടെ നിർമ്മാണം ആരംഭിച്ചു.700 കോടി.
@ റോഡ്,പാലം പണികൾ കിഫ്ബിയിൽ ഉൾപ്പെടുത്തി 500കോടി.
@ നിലയ്ക്കൽ കുടിവെളളപദ്ധതി.130 കാേടി.
@ ശബരിമല വിമാനത്താവളം.സ്പെഷ്യൽ ഓഫീസറെ നയിമിച്ചു.
@ പെരുന്തേനരുവി,മണിയാർ ടൂറിസം പദ്ധതികൾ.
@ റാന്നി മുൻസിഫ് കോടതി നിർമ്മാണത്തിന് ടെൻഡറായി.
@ റാന്നി മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യം
@ പേരൂർചാൽ പാലം നാടിന് സമർപ്പിച്ചു
@ ജില്ലയിലെ ഏക ലഹരിവിമോചന കേന്ദ്രം റാന്നിയിൽ.
" അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല
എം.എൽ.എയായി തുടർച്ചയായി 25 വർഷം ലഭിച്ചിട്ടും റാന്നിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും എം.എൽ.എയ്ക്ക് കഴിഞ്ഞില്ല. ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നു. ശബരിമല പിൽഗ്രിം സെന്റർ നിർമ്മാണം തുടങ്ങിയില്ല.സിവിൽ സ്റ്റേഷനിൽ പണി കഴിഞ്ഞ ഒന്നാം നിലയിൽ ഓഫീസ് ക്രമീകരിക്കാൻ കഴിഞ്ഞില്ല.റബർ,കിൻഫ്ര പാർക്കുകൾ നിർമ്മിക്കുമെന്ന് ഓരോ തിരഞ്ഞെടുപ്പിലും വാഗ്ദാനം നൽകിയത് മാത്രം.ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് നേടിയതിന്റെ അടിസ്ഥാനത്തിലാണ് റാന്നി മുൻസിഫ് കോടതി നിർമ്മാണം നടത്തിയത്.
എം.ജി കണ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറി.