അടൂർ : പിണറായി സർക്കാരിന്റെ പട്ടികജാതി - വർഗ ജനദ്രോഹ നിലപാടുകൾക്കെതിരെയും കേന്ദ്രസർക്കാർ അനുവദിച്ച പട്ടികജാതി വികസന ഫണ്ടും പദ്ധതികൾ അട്ടിമറിക്കുകയും വക മാറ്റുകയും ചെയ്യുന്ന നടപടികളിൽ പ്രതിഷേധിച്ചും സർക്കാരിന്റെ ജനദ്രോഹ ഭരണത്തിന്റെ നാലാം വാർഷികം ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാനവ്യാപകമായിമായി കരിദിനമായി ആചരിച്ചു.പട്ടികജാതി മോർച്ച അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ ടവറിന് മുൻപിൽ നടന്ന കരിദിനാചരണം ബി.ജെ.പി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പക്കാട്,പട്ടികജാതി മോർച്ച അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രജനീഷ് കാന്ത് കുരമ്പാല,എസ്. സി മോർച്ച മണ്ഡലംവൈസ് പ്രസിഡന്റ് കെ.ഗോപി കടമ്പനാട്,മണ്ഡലം സെക്രട്ടറി പള്ളിക്കൽ പ്രസന്നകുമാർ. രവീന്ദ്രൻ മാങ്കൂട്ടം,വിശ്വംഭരൻ,രാധാകൃഷ്ണൻ പള്ളിക്കൽ എന്നിവർ സംസാരിച്ചു.കൊടുമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനുമുമ്പിൽ നടന്ന പ്രതിക്ഷേധ സമരം ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി പ്രസാദ് കിണറുവിള ഉദ്ഘാടനം ചെയ്തു.ഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനുരാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെകട്ടറി പൊരിയക്കോട് വിജയകുമാർ ജില്ലാ കമ്മിറ്റിയംഗം എം.സി പ്രസാദ് എന്നിവർ സംസാരിച്ചു.