പത്തനംതിട്ട : എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ സർക്കാർ പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള മാസ്‌കും മറ്റ് അത്യാവശ്യ സാധനങ്ങളും നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി തൗഫിഖ് കൊച്ചുപറമ്പിൽ പത്തനംതിട്ട ഗവബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാളിന് മാസ്‌ക് വിതരണം ചെയ്തു. ഇന്ന് മുതൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്കായി കൊവിഡ് കെയർ ഡെസ്‌ക് തുടങ്ങും. ജില്ലാ പ്രസിഡന്റ് ഫിറോസ് വായ്പ്പൂര്,ഷാഫി കോന്നി,നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസൽ സുൽത്താൻ,ശിഹാബുദ്ധീൻ വലഞ്ചുഴി,മുഹമ്മദ് ഷാൻ,റിയാസ് തുടങ്ങിയവർ പങ്കെടുത്തു.