കുളനട: കോൺഗ്രസ് നേതൃത്വത്തിൽ കുളനട മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ഇടത് പക്ഷ സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാ ദിനമായി ആചരിച്ചു. കുളനടടൗൺ കുളനട വടക്ക് എന്നിവിടങ്ങളിൽ ഡി.സി.സി.ജന സെക്രട്ടറി എൻ.സി. മനോജ്കൈപ്പുഴയിൽ ഡി.സി.സി.ജന സെക്രട്ടറി എം.ആർ ഉണ്ണിക്കൃഷ്ണൻ നായർ ഞെട്ടൂരിൽ കെ.എസ്..യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ് വി.സുരേഷ്,പാണിൽവാർഡിൽ പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി സുരേഷ് പാണിൽ, മാന്തുകയിൽ മണ്ഡലം സെക്രട്ടറി എസ് ശ്രീനിവാസൻ,പുതുവാക്കൽ ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം ജയാ രാജുഎന്നിവർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. അനീഷ് കുമാർ,പഞ്ചായത്ത് അംഗം സതി എം.നായർ,ശശികല സുരേഷ് ,മണ്ഡലം ഭാരവാഹികളായ ശശിധരക്കുറുപ്പ്,ബിജു തുണ്ടത്തിൽ, അശോക് കുമാർ, എസ്.വിവേക് കുമാർ,അജിൻ സണ്ണി,ജിബിൻ ബാബു, അഭിജിത്ത് വി.ശിവൻ, ജിജൻ ജോൺ, സി.അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.