പന്തളം: ചേരിക്കൽ ത്രീസ്റ്റാർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശുചീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി കെ സതി, കൗൺസിലർമാരായ സുനിത വേണു, എ.ഷാ കോട്ടലി പറമ്പിൽ, പ്രിൻസിപ്പൽ സാബുജി വർഗീസ്, പ്രമോദ്, സെക്രട്ടറി പ്രമോദ് കണ്ണങ്കര, നിബിൻ രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.