ചിറ്റാർ: മഴക്കാല പൂർവ ശുചീകരണപദ്ധതിയുടെ പ്രവർത്തനം സി.പി.എംന്റെ നേതൃത്വത്തിൽ ആരംഭിച്ചു.ചിക്കൻ ഗുനിയഡെങ്കിപനി,മഞ്ഞപ്പിത്തം,വൈറൽ ഫിവർ തുടങ്ങിയ രോഗങ്ങൾ അതിവേഗം പടരുന്ന മേഖലയാണ് കിഴക്കൻ മലയോര മേഖല. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഈട്ടിച്ചുവട് കൊച്ചാർ സി.പി.എം ചിറ്റാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തൽ വൃത്തിയാക്കി.പെരുനാട് ഏരിയ സെക്രട്ടറി എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ് രാജേന്ദ്രൻ ,കെ.ജി മുരളീധരൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻ പൊന്നുപിള്ള,ലോക്കൽ കമ്മിറ്റിയംഗങ്ങളായ എൻ.രജി,രവികല എബി,രാധാകൃഷ്ണപിള്ള,മിനി അശോകൻ ,ഷരീഫ് ,രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.