മല്ലപ്പള്ളി:കെ.എസ്.യു വിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാസ്‌ക്കുകൾ പുതുശേരി എം.ജി.ഡി ഹൈസ്‌കൂളിന് കൈമാറി.കെ.എസ്.യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെസ്ലീ മാമൻ ഉദ്ഘാടനം ചെയ്തു.സിബിൻ കീരുവള്ളിപ്പറയിൽ അദ്ധ്യക്ഷത വഹിച്ചു. മെൽവിൻ, ഷോൺ,ബിജിൻ എന്നിവർ പങ്കെടുത്തു.