മല്ലപ്പള്ളി: ഇരയെ ശിക്ഷിച്ച് പ്രതിയെ സംരക്ഷിക്കുന്ന നയമാണ് പിണറായി സർക്കാരിന്റേതെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ. കുര്യൻ.സർക്കാരിന്റെ നാലാം വാർഷിക ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധകൂട്ടായ്മ പഞ്ചായത്ത് ഓഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ശിക്ഷിക്കുന്നത് സി.പി.എം കാരും ശിക്ഷിക്കപ്പെടുന്നത് നിരപരാധികളുമാണ്.പൊതു ഖജനാവിലെ പണം,ശിക്ഷിക്കുന്നവരെ രക്ഷിക്കുവാനാണ് സർക്കാർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കീഴ്വായ്പൂര് ശിവരാജൻ നായർ,എ.ഡി.ജോൺ,ടി.പി.ഗിരീഷ്‌കുമാർ,ബിജു പുറത്തൂട്ട്, റെജി പമ്പഴ എന്നിവർ പ്രസംഗിച്ചു.വിവിധ വാർഡുകളിൽ നടന്ന പ്രതിഷേധകൂട്ടായ്മ മുരളീധരൻ നായർ,ബിജി വർഗീസ്,പി.എസ്.രാജമ്മ പ്രിൻസികുരുവിള,തോമസ് കുട്ടി വടക്കേക്കര,എബി ഞാറക്കോടൻ, അനിത ചാക്കോ,മധു പുന്നാനിൽ,പി.വി.ജേക്കബ്,മാത്യൂസ് പി.മാത്യു,വി.സി. ചാണ്ടി, സുമിൻ വർഗീസ്, തോമസ് ചെറിയാൻ, ജോർജ് പി.ഏബ്രഹാം,സാം പനമൂട്ടിൽ, സി.എം.ശാമുവേൽ, ജീന ചെറിയാൻ,സജി തോട്ടത്തിമലയിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.