അടൂർ : നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 750 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.
-അടൂർ ആനയടി റോഡ് 110 കോടി.
-അടൂരിലെ ഇരട്ടപ്പാലം 10 കോടി.
-അടൂർ സ്റ്റേഡിയം 15 കോടി.
-കൊടുമൺ സ്റ്റേഡിയം 15 കോടി
-അടൂർ ബോയ്‌സ് ഹൈസ്‌ക്കൂളിമ്പുതിയ കെട്ടിടം 8 കോടി.
-കോടതി സമുശ്ചയം 15 കോടി
-10 സ്‌കൂളുകൾ മികവിന്റെ കേന്ദ്രം ആക്കുന്നതിന് 25 കോടി.
-മണ്ണടി വേലുത്തമ്പി മ്യൂസിയം 2 കോടി
-പന്തളം മുട്ടാർ നീർച്ചാൽ 2 കോടി
-പന്തളം ബൈപാസ് 38 കോടി.
-അഞ്ച് സ്മാർട്ട് വില്ലേജുകൾ ഓഫീസുകൾ നിർമ്മിച്ചതിന് 3 കോടി.
-മുല്ലോട്ട് ഡാം 1കോടി
മണ്ഡലത്തിലെ ഒട്ടുമിക്ക പൊതുമരാമത്ത് റോഡുകളും ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കി.
വെറും വാചക കസർത്ത്മാത്രമാണ് കഴിഞ്ഞ നാല് വർഷവും അടൂരിൽ നടന്നത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ യുടെ കാലത്ത് തുടക്കം കുറച്ച പദ്ധതികൾ പോലും ഇതുവരെയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഏഴംകുളം അജു,
(ഡി. സി. സി ജനറൽ സെക്രട്ടറി)