പത്തനംതിട്ട : ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷകൾക്ക് എത്തിയ വിദ്യാർത്ഥികൾക്ക് എ.ബി.വി.പി മാസ്കുകൾ വിതരണം ചെയ്തു. ജില്ലാ സമിതിയംഗം അശ്വിൻ ഇലന്തൂർ മാർത്തോമ്മ സീനിയർ സെക്കൻഡറി സ്കൂൾ പ്രധാന അദ്ധ്യാപിക എലിസബത്ത് ജോണിന് മാസ്കുകൾ കൈമാറി. ഇന്ദുചൂഡൻ, അമൽ എന്നിവർ പങ്കെടുത്തു.