തിരുവല്ല: എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌ക്കുകൾ വിതരണം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാസ്ക് തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ടി.കെ വിനോദ് കൃഷ്ണന് സി.പി.ഐ ജില്ലാ എസ്കിക്യൂട്ടീവ് അംഗം ജിജി ജോർജ് കൈമാറി.പൊലീസ് പരിശോധന ടീമിനാവശ്യമായ കുപ്പിവെള്ളവും എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു.പഞ്ചായത്ത് ജീവനക്കാർക്കുള്ള മാസ്‌ക്കുകൾ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവിക്ക് കൈമാറി.ഓട്ടോറിക്ഷ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഇരവിപേരൂർ പഞ്ചായത്തിലെ ആശാ പ്രവർത്തകർക്കും മാസ്‌ക്കുകൾ വിതരണം ചെയ്തു.എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിൻസൺ വർഗീസ്, സെക്രട്ടറി സതീഷ് കുമാർ,പഞ്ചായത്ത് അംഗങ്ങളായ പ്രജിത,ജയപാലൻ,സി.പി.ഐ കോഴഞ്ചേരി മണ്ഡലം അസി.സെക്രട്ടറി മാത്യു പീറ്റർ,രാഹുൽ, അരുൺ വി.സി, രുഗ്മിണി എന്നിവർ നേതൃത്വം നൽകി.