മാത്യു ടി.തോമസ് എം.എൽ.എ

-തിരുവല്ലയിൽ കോടിക്കണക്കിന് രൂപയുടെ വികസനം സാദ്ധ്യമാക്കി.

-മുടങ്ങിക്കിടന്ന ബൈപ്പാസിന്റെ പണികൾ അന്തിമഘട്ടത്തിലെത്തിച്ചു.

-താലൂക്ക് ആശുപത്രിയിൽ ഐ.പി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നു.

-‌‌‌ഒ.പി ബ്ലോക്കിനും മറ്റു വികസന പദ്ധതികൾക്കും തുടക്കം കുറിച്ചു.

-സുപ്രധാനമായ ഒട്ടേറെ റോഡുകൾക്ക് പണം അനുവദിച്ചു

-ചെറുതും വലുതുമായ പാലങ്ങളുടെ പണികൾ പൂർത്തിയാക്കാനും സാധിച്ചു.

-കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചു

---------------------------------------------------------------------------------------------------------------------------

വികസന മുരടിപ്പ് മാത്രം: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
കെ.പി.സി.സി നിർവ്വാഹകസമിതിയംഗം


തിരുവല്ല നിയോജക മണ്ഡലത്തിൽ മാത്യു ടി.തോമസ് ഏറെക്കാലം മന്ത്രിയായിട്ടുപോലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരു പദ്ധതിയും ചൂണ്ടിക്കാണിക്കാനില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടക്കംകുറിച്ച പദ്ധതികൾ പോലും പൂർത്തിയാക്കാൻ എം.എൽ.എയ്ക്ക് കഴിഞ്ഞിട്ടില്ല. കോടികളുടെ വികസന പദ്ധതികൾ കിഫ്ബിയുടെ പേരിൽ പ്രഖ്യാപിച്ചു ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടിയാണ് നടന്നുവരുന്നത്. പണം നൽകാത്തതിനാൽ കരാറുകാർ നിർമ്മാണം ഏറ്റെടുക്കാൻ പോലും തയ്യാറാകുന്നില്ല. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന തിരുവല്ല കെ.എസ്.ആർ.ടി.സിയുടെ ബഹുനില കെട്ടിടം ഉദ്ഘാടനം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ഗുണപ്പെടാതെ നോക്കുകുത്തിയായി. നിർമ്മിച്ച പല പാലങ്ങളും അപ്രോച്ച് റോഡിലാതെ തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാതെ മണ്ഡലത്തിലെങ്ങും വികസന മുരടിപ്പ് മാത്രമാണ്.