പത്തനംതിട്ട : വ്യാപാര വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കുക,പിഴപലിശ ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ഉദ്ഘാടനം നിർവഹിച്ചു.റാഫി ഗോൾഡ് അദ്ധ്യക്ഷത വഹിച്ചു.ഷെമീർ ബീമാ, വിപിൻ, ജയ്സൺ എന്നിവർ സംസാരിച്ചു.