പത്തനംതിട്ട : ലോക്ക് ഡൗൺ ലംഘിച്ച് ജിം പ്രവർത്തിപ്പിച്ചതിന് ഏഴ് പേർ അറസ്റ്റിൽ.പത്തനംതിട്ട, മലയാലപ്പുഴ,കുമ്പഴ സ്വദേശികളായ ജോയൽ (24),അതിൽ മുരുകൻ (22),അജിത്ത് (24),സിജോ (25), വിഷ്ണു (28),അരുൺ (23),കൈലാസ് നാഥ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ജിമ്മിൽ വൈകിട്ട് 4.30ന് ആയിരുന്നു സംഭവം.ജിം വൃത്തിയാക്കാൻ എത്തിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.എന്നാൽ പൊലീസ് എത്തിയപ്പോൾ ഇവർ വ്യായാമം ചെയ്യുകയായിരുന്നു.