റാന്നി : ലോക്ക് ഡൗണിൽ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, ബാങ്ക് വായ്പ എഴുതി തള്ളുക, ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ദളിത് ഫ്രേണ്ട് (എം) (ജോസ് വിഭാഗം) റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ മണിയാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എ.സി ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.സി ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ,തങ്കച്ചൻ മുള്ളൻപാറ,സാബു ഏബ്രഹാം എന്നിവട സംസാരിച്ചു. മുഖ്യമന്ത്രിയ്ക്കും പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയ്ക്കും നിവേദനം നൽകി.