കൂടൽ: കൂടൽ ജംഗ്ഷനിലെ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. ജംഗ്ഷനിലെ ഹൈമാക്സ് ലൈറ്റ് തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടു. രാത്രിയിൽ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും താവളമാകുകയാണ് ഇവിടം. കഴിഞ്ഞ ദിവസം രാവിലെ കടത്തിണ്ണയിൽ നിന്ന് നാട്ടുകാർ പെരുമ്പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയിരുന്നു. പുലർച്ചെ ഇവിടെയെത്തുന്ന പത്രവിതരണക്കാരും ഇതുമൂലം ബുദ്ധിമുട്ടുന്നു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.