പന്തളം : കുളനട മണ്ഡലം കോൺഗ്രസ് കമ്മFറ്റിയുടെ വകയായി കുളനട പഞ്ചായത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയ്ക്കു മുന്നോടിയായി അദ്ധ്യാപകർക്കും കുട്ടികൾക്കും വേണ്ടി സാനിറ്റൈസർ,മാസ്കും, ഗ്ലൗസും ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ നൽകി.പ്രിൻസിപ്പൽ ചന്ദ്രകുമാർ സാധനങ്ങൾ ഏറ്റു വാങ്ങി.ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ് ,ഡിസിസി മെമ്പർ എം.കെ ഭാനുദേവൻ നായർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ ഉള്ളന്നൂർ,ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി രാധാമണി,പഞ്ചായത്ത് അംഗം സജി പി.ജോൺ എന്നിവർ പങ്കെടുത്തു.