പന്തളം: ഇന്നലെ വിടവാങ്ങിയ മുൻ എം.എൽ.എ. പി.കെ.കുമാരനിലൂടെ നഷ്ടമായത് പന്തളത്തെ ജനകീയ നേതാവിനെയാണ്. പഞ്ചായത്ത് അംഗം മുതൽ എം എൽ എ യും ദേവസ്വം ബോർഡ് മെമ്പറും ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചിരുന്നപ്പോഴുമെല്ലാം എളിമയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കോളേജ് വിദ്യാഭ്യാസം പൂർത്തീകരിച്ചപ്പോൾ എസ്.ഐ.സെലക്ഷൻ ലഭിച്ചങ്കിലും ജോലി വേണ്ടന്ന് വച്ച് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ മികച്ച സംഘാടകനായി. സി.പി.എം.മാവേലിക്കര താലൂക്ക് കമ്മിറ്റി മെമ്പറായിരുന്നു. അന്ന്ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നു പന്തളം. കർഷക ത്തൊഴിലാളികളുടെ പ്രശ്നങ്ങൾ എറ്റെടുത്ത് പ്രവർത്തിച്ചിരുന്നു പി.കെ. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത കേസുമായി ബന്ധപ്പെട്ട് ജയിൽവാസവും അനുഭവിച്ചിരുന്നു. കൊടിയ ഭക്ഷ്യഷാമത്തെ തുടർന്ന് 12 ഔൺസ് റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 1973 ആഗസ്റ്റ് 2 ന് സി.പി.എം.എമ്മിന്റെ നേതൃത്വത്തിൽ ഇടതു പുരോഗമന ജനാധിപത്യ പാർട്ടികൾ കേരളാ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ബന്ദ് പരാജയപ്പെടുന്നുന്നതിനും പ്രകടനങ്ങൾ ഒഴിവാക്കുന്നതിനും പന്തളത്ത്നിരോധനാജ്ഞ സർക്കാർ പുപ്പെടുവിച്ചു. നിരോധനം ലംഘച്ചിച്ച് പന്തളത്ത് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് ജാഥ നടത്തി. ആ ജാഥയ്ക്ക് നേരെ കുരമ്പാല അമ്പലത്തിനാ ൽചൂരയിൽ വച്ച് പൊലിസ് വെടിവച്ചു. പാർട്ടി പ്രവർത്തകരായ നാലുപേർക്ക് വെടിയേറ്റു. രണ്ടു പേർ മരിച്ചു. ആ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖൻ പി.കെ.ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഏഴാം പ്രതിയായിരുന്നു.