അടൂർ : വീട്ടിൽ നടക്കുന്ന ഒരു വിവരവും പുറത്തറിയാതിരിക്കൻ സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയും മിക്ക ബന്ധുക്കളെയും അയൽവാസികളെയും അകറ്റി നിറുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഉത്ര പാമ്പുകടിയേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ വിവരം അടുത്ത ബന്ധുക്കൾ പോലുറിയുന്നത് മരണത്തിന് ശേഷമാണ്. വളരെ സാധാരണ കുടുംബമായിരുന്നു സൂരജിന്റേത്. സൂരജിന്റെ പിതാവ് സുരേന്ദ്രൻ പറക്കോട്ടെ ടെമ്പോ ഡ്രെവറായിരുന്നു. പിന്നീട് സൗദിയിൽ പോയി. സൂരജിനെ ബി. കോം വരെ പഠിപ്പിച്ചതും വീടിന്റെ പണി തുടങ്ങിയതും ഇക്കാലത്താണ്. സൂരജിന്റെ വിവാഹശേഷമാണ് വീടിന്റെ പണി പൂർത്തിയാക്കിയതും സൗകര്യങ്ങളുണ്ടായതും.