27-pk-kumaran
പന്തളം മുൻ എം.എൽ എ .പി.കെ.കുമാരന്റെ മൃതദേഹത്തിൻ സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റ മെമ്പർ അഡ്വ: കെ.അനന്തഗോപൻ എന്നിവർ രക്തപതാക പുതപ്പിക്കുന്നു

പന്തളം: കർഷക ജനതയുടെ ഹൃദയത്തുടിപ്പുകളറിഞ്ഞാണ് പി.കെ.കുമാരൻ ഇടതുപക്ഷ രാഷ്ട്രീയത്തിലെത്തിയത്. മുടിയൂർക്കോണത്ത് കരിങ്ങാലി പാടശേഖരത്തിന്റെ ഓരത്ത്‌ചേരിക്കൽ ഗ്രാമത്തിൽ കൊച്ചുകിഴക്കേതിൽ വീട്ടിൽ കുഞ്ഞിളാന്റെയും കുട്ടിയുടെയും നാലു മക്കളിൽ മൂത്ത മകനായിരുന്നു പി.കെ. എന്ന പി.കെ.കുമാരൻ. കർഷക തൊഴിലാളികളായിരുന്നു മാതാപിതാക്കൾ. തോന്നല്ലൂർ ഗവ: യു പി സ്‌കൂളിലും തോട്ടക്കോണം ഗവ: ഹൈസ്‌കൂളിലും വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം ജി കോളേജിൽ പഠിച്ചു. പന്തളം എൻ.എസ്.എസ്.കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തികരിച്ച് മുഴുവൻ സമയ പൊതുപ്രവർത്തകനായി മാറി. കാൽ നൂറ്റാണ്ടിലേറെ തുടർച്ചയായി പന്തളം പഞ്ചായത്തിലെ ചേരിക്കലിൻ നിന്ന് ഗ്രാമ പഞ്ചായത്ത് അംഗമായി വിജയിച്ചു.

ആദ്യ പത്തനംതിട്ട ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു. പന്തളം പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് പന്തളം അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചത്.5 വർഷം നിയമസഭാ സാമാജികനായി. അതിനു ശേഷം റാന്നി ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി. 2013 മുതൽ 2016 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായിരുന്നു. പന്തളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും പ്രവർത്തിച്ചു. നൂറുകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. .മുഖ്യ മന്ത്രിക്ക് വേണ്ടി കളക്ടർ പി.ബി.നൂഹ് റിത്ത് സമർപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ്.എം പി.മാരായ അഡ്വ.കെ.സോമപ്രസാദ്, ആന്റോ ആന്റണി .എം .എൽ .എ മാരായ ചിറ്റയം ഗോപകുമാർ.,​ രാജു എബ്രഹം, കെ.യു.ജനീഷ് കുമാർ ,വീണാജോർജ്, ആർ.രാജേഷ്, സജി ചെറിയാൻ, ദേവസ്വംബോർഡ് പ്രസിഡന്റ് എൻവാസു,​ കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ,​ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു,​ സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ, സി.പി.എംസംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: കെ.അനന്തഗോപൻ,​ ആർ.ഉണ്ണികൃഷ്ണപിള്ള. ,മുൻ എം.എൽ എ കെ.സി.രാജഗോപാൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റ്റി.ഡി. ബൈജൂ,, അഡ്വ: ഓമല്ലൂർ ശങ്കരൻ,​ കെ.പത്മകുമാർ, ആർ.അജയകുമാർ,​ പി.ബി.ഹർഷകുമാർ, അഡ്വ: ആർ.സനൻ കുമാർ, ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി. മുൻ എംഎൽഎമാരായ കെ.കെ.ഷാജു, ജോസഫ് എം പതുശേരി, ബി.രാഘവൻ. ഡോ. അടൂർ രാജൻ, കെ.പി.ചന്ദ്രശേഖര കുറുപ്പ് ,പി .മോഹൻരാജ്, ഇ.ഫസൽ ,റ്റി.കെ.സതി.അഡ്വ.കെ.പ്രതാപൻ, രേഖാ അനിൽ, പി.ബി.സതീഷ് കുമാർ തുടങ്ങിയവർ അന്തിമോപചരമർപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർ അനുശോചിച്ചു. സി.പി.എം.ഏരിയാ കമ്മറ്റിയാ ഒാഫീസിൽ കൂടിയ അനുശോചന യോഗത്തിൽ ഏരിയാ കമ്മറ്റി അംഗം വി.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു.