കോന്നി : കൊവിഡ് 19 മൂലം കർഷകർക്കുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി മതിയായ ജാമ്യത്തിന്മേൽ കുറഞ്ഞ പലിശനിരക്കിൽ ദീർഘകാല വായ്പകൾ നൽകാൻ കോന്നി താലൂക്ക് കാർഷിക വികസന ബാങ്ക് തീരുമാനിച്ചതായി പ്രസിഡന്റ് എസ്.വി.പ്രസന്നകുമാറും, സെക്രട്ടറി ജേക്കബ് സഖറിയയും അറിയിച്ചു.2020 ജൂൺ30ന് അവസാനിക്കുന്ന ആദ്യ ക്വാർട്ടറിൽ 10കോടി രൂപയും 2020-21 സാമ്പത്തിക വർഷം ആകെ 25 കോടി രൂപയും വായ്പ നൽകുന്നതാണ്. കൃത്യമായ തിരിച്ചടവിന് പലിശ സബ്സിഡി നൽകും.വായ്പ ആവശ്യമുള്ളവർ കോന്നി ചൈനാമുക്കിനുള്ള ഓഫീസുമായി ബന്ധപ്പെടണം.ഫോൺ:0468 2342699.