കാട്ടൂർപേട്ട : കാട്ടൂർപേട്ടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് പണംവെച്ചുള്ള ചീട്ടുകളിയും, ലഹരിമരുന്ന് വിൽപ്പനയും വ്യാപകമാണ്.രാത്രി കാലങ്ങളിൽ മോഷണവും പതിവാകുന്നുണ്ട്.കഴിഞ്ഞ മാസം നമ്പർ പ്ലേറ്റ് മറച്ച നിലയിൽ എത്തിയ വാഹനത്തിൽ വന്ന ചില സാമൂഹ്യവിരുദ്ധർ സ്വകാര്യവ്യക്തിയുടെ മതിൽ തകർത്തിരുന്നു. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന്പ്രദേശവാസികൾ ആവശ്യപ്പെട്ടു.