27-chengannur-wall
ചെങ്ങന്നൂർ കെഎസ്ആർടിസി മതിലിന്റെ പോളിഞ്ഞുവീണ ഭാഗം

ചെ​ങ്ങ​ന്നൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മതിലിടിഞ്ഞുവീണ് മുനിസിപ്പൽ ജീവനക്കാരന് പരിക്കേറ്റു. നഗരസഭ കണ്ടിജന്റ് ജീവനക്കാരൻ കോടുകളഞ്ഞി കിഴക്കേ പൊയ്കയിൽ പി.കെ.അജി (42) ക്കാണ് പരിക്കേറ്റത്. കൊവിഡ് കെയർ സെന്ററുകളിൽ ഭക്ഷണം നൽകി നഗരസഭാ ഓഫീസിലേക്ക് ബൈക്കിൽ മടങ്ങുമ്പോൾ സ്റ്റാന്റിന് മുന്നിലുള്ള കരിങ്കൽ മതിൽ പുറത്തേക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.