പത്തനം​തിട്ട : ജില്ലയിൽ നിന്ന് ജാർഖണ്ഡിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ഇന്നലെ വൈകിട്ട് യാത്രതിരിച്ചു. ലോക്ക് ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒരു ട്രെയിനിന് സ്‌​റ്റോപ്പ് അനുവദിച്ച് തൊഴിലാളികളെ യാത്രയാക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്കുള്ള സ്‌പെഷൽ ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 333 തൊഴിലാളികളാണു സ്വദേശത്തേക്കു മടങ്ങിയത്. കൂടാതെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള 173 പേരും തിരുവല്ലയിൽ നിന്ന് യാത്രയായി. ആകെ 506 പേരാണ് തിരുവല്ലയിൽ നിന്ന് ട്രെയിനിൽ കയറിയത്.
ജില്ലയിൽ നിന്നു പുറപ്പെടുന്ന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റും, മാസ്​കും നൽകി. ജില്ലയിലെ ആറു താലൂക്കുക്കളിൽ നിന്നുമാണ് അതിഥി തൊഴിലാളികൾ എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 12 കെ.എസ്.ആർ.ടി.സി ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.

വിവിധ താലൂക്കുകളിൽ നിന്ന് യാത്രയായവർ

കോന്നി : 131, കോഴഞ്ചേരി : 30, അടൂർ : 88, മല്ലപ്പള്ളി : 8, തിരുവല്ല : 32, റാന്നി : 44