മല്ലപ്പള്ളി: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം കർഷക പങ്കാളിത്തത്തോടെ സ്‌മോക്ക് ഫ്രീ കുടംപുളി വിപണയിൽ എത്തിക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും കൃഷിയിലും അനുബന്ധ വിഷയങ്ങളിലും പരിശീലനം സിദ്ധിച്ച ആര്യ അഗ്രി സൊലൂഷൻസ് ഉല്പന്നങ്ങളോടൊപ്പം പുളിയും ലഭ്യമാകും.കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ അഗ്രോ പ്രോഡക്‌സ് ഡിസ്‌പ്ലേ സെന്ററിൽ നിന്നും, കുമ്പനാട് മുട്ടുമണ്ണിൽ പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് ഫെസിലിറ്റേഷിൻ സെന്ററിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം, കോളഭാഗം പി.ഒ., തടിയൂർ,പത്തനംതിട്ട ജില്ല-689545 അല്ലെങ്കിൽ ഫോൺ 9961254033, 04692662094.