മല്ലപ്പള്ളി: കാർഷിക രംഗത്ത് ഏറെ പ്രാധാന്യമുള്ള കർഷകവിപണികൾക്ക് സഹായവുമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. 2019-20 വർഷം മൂന്ന് വിപണികൾക്കാണ് സഹായം നൽകുന്നത്. കഴിഞ്ഞവർഷവും ഉപകരണങ്ങൾ നൽകിയിരുന്നു. കമ്പ്യൂട്ടർ, ലാപ്പ്‌ടോപ്പ്, സ്‌കാനർ, പ്രിന്റർ, മേശ, കസേര, മൈക്ക് തുടങ്ങിയവയാണ് വിവിധ വിപണികൾക്ക് നൽകി വരുന്നത്.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ചുമതലയിലുള്ള മല്ലപ്പള്ളി പാതിക്കാട് സ്വാശ്രയ കർഷകവിപണിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് നിർവഹിച്ചു.വിപണി പ്രസിഡന്റ് കുഞ്ഞു കോശി പോൾ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മിനുസാജൻ,കൃഷി അസി.ഡയറക്ടർ സിബി ടി. നീണ്ടിശേരി, ഡപ്യൂട്ടി മാനേജർ ശ്രീല നായർ,മാത്യൂസ് ജി കൊച്ചുവടക്കേൽ, സോജി ജോസ്, ഐ.ചാക്കോ എന്നിവർ പ്രസംഗിച്ചു.