ചെങ്ങന്നൂർ: ബോധിനി പ്രഭാകരൻ നായർ രചിച്ച 'കാലത്തിനൊപ്പം' ഗ്രന്ഥത്തിന്റെ സ്‌കൂൾ ലൈബ്രറികളിലേക്കുള്ള വിതരണോദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു.സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ബി.ആർ.സി യാണ് പരിപാടി സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ലയിലെ എല്ലാ സ്‌കൂൾ ലൈബ്രറിയിലേക്കും സൗജന്യമായാണ് ചെങ്ങന്നൂരിന്റെ ചരിത്രവും,പ്രമുഖ വ്യക്തികളുടെ വിവരവുമുള്ള ഈ ഗ്രന്ഥം വിതരണം ചെയ്യുന്നത്.
ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി.കൃഷണകുമാർ,പ്രഭാകരൻ നായർ ബോധിനി,റോയ് ടി മാത്യു, ആശ നായർ,ഷാജി ജോർജ് എന്നിവർ സംസാരിച്ചു. കോപ്പികൾക്ക് ചെങ്ങന്നൂർ ബി.ആർ.സി യുമായി പ്രധാനാദ്ധ്യാപകർ ബന്ധപ്പെടണം.