പത്തനംതിട്ട: സംസ്ഥാനത്തെ പാരലൽ കോളേജുകൾ ജൂൺ മൂന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. റെഗുലർ ക്ലാസുകൾ ജൂൺ ഒന്നു മുതൽ ഓൺലൈനായി നടത്തുന്ന സാഹചര്യത്തിലാണ് പാരലൽ കോളേജ് അസോസിയേഷന്റെ തീരുമാനം. സൂo ആപ്പ് വഴിയും വീഡിയോ / ഓഡിയോ മുഖേനയും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ.അശോക് കുമാർ അറിയിച്ചു.720 പാരലൽ കോളേജുകളിലായി അഞ്ച് ലക്ഷം വിദ്യാർത്ഥികൾ സമാന്തര മേഖലയിൽ പഠിക്കുന്നുണ്ട്.