കൊടുമൺ: കൊടുമൺ കൊലപാതക കേസിൽ പിടിയിലായ 16വയസുള്ള രണ്ട് പ്രതികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതി. ഇവർ പഠിച്ചിരുന്ന സ്‌കൂളിൽ തന്നെയാണ് പരീക്ഷയെഴുതിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പൊലീസിനും രണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർക്കുമൊപ്പം പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പ്രതികൾ ഹാളിലെത്തിയത്. സ്‌കൂളധികൃതർ ഡി.ഇ.ഒയ്ക്ക് നൽകിയ അപേക്ഷപ്രകാരം പ്രത്യേക മുറിയിലാണ് ഇരുവരെയും പരീക്ഷയെഴുതിച്ചത്. ഇന്നും നാളെയും ഇവർക്ക് പരീക്ഷയുണ്ട്.
ഒരു മാസം മുമ്പ് അങ്ങാടിക്കൽ തെക്ക് ഒരു പുരയിടത്തിൽ വെച്ചാണ് അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകൻ പത്താം ക്ലാസ്സുകാരൻ അഖിൽ (16) കൊല്ലപ്പെട്ടത്. അഖിലിന്റെ കൂട്ടുകാരായിരുന്ന പ്രതികളെ കോടതി നിർദ്ദേശപ്രകാരം കൊല്ലം ജുവനൈൽ കേന്ദ്രത്തിലാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.