പത്ത​നം​തിട്ട: പിണറായി സർക്കാരിന്റെ 4 ദുരിത വർഷങ്ങൾ സംസ്ഥാനമാകെ കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ യോഗം വാര്യാപുരം കോൺഗ്രസ് കമ്മറ്റിയുടെ നെത്യത്വത്തിൽ നടത്തി. ഏഴാം വാർഡ് പ്രസിഡന്റ് സിനു ഏബ്രഹാം ഇല്ലത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.ജോൺസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വിൻസൻ തോമസ് ചിറക്കാല,ബൈജു ഭാസ്‌കർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോൺ,ബൂത്ത് പ്രസിഡന്റ് ജോസ് ഇല്ലത്തുപറമ്പിൽ,നാലാം വാർഡ് പ്രസിഡന്റ് ജിജി, എം.എൽ.എ ബാബു എന്നിവർ പ്രസംഗിച്ചു.