കോഴഞ്ചേരി : പിണറായി സർക്കാരിന്റെ ദുരിതങ്ങളുടെ നാലാം വാർഷിക ദിനം പ്രതിക്ഷേധദിനമായി മല്ലപ്പുഴശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.കെ.പി.സി.സി. അംഗം കെ.കെ.റോയിസൺ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ മാതൃു അദ്ധൃക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റോസമ്മ മത്തായി ,എസ്സ്.നാരായണൻകുട്ടി ,രാജൻകുട്ടി,ബാബു കുടിലിൽ,വിനായകൻ ,എം.ബി.സുരേഷ് ,പി.എം.ജോണി ,വിജയകുമാർ എന്നിവർ പ്രസംഗിച്ചു.