ചെങ്ങന്നൂർ: വോക്കേഷണൽ ഹയർസെക്കൻഡറി ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനി ശരണ്യ.പി, സെന്റ് ആനീസ് ഗേൾസ് ഹൈസ്‌കൂളിലെ സാന്ദ്ര രാജീവ് എന്നിവർക്കാണ് ഇന്നലെ പരീക്ഷയ്ക്ക് എത്താൻ സാധിക്കാഞ്ഞത്. ശരണ്യ ചെന്നൈയിലാണ് ഇപ്പോൾ. പരീക്ഷ എഴുതാൻ വേണ്ടി കേരളത്തിലേക്ക് യാത്രാ അനുമതിക്ക് ചെന്നൈയിലെ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. സെന്റ് ആനീസ് സ്‌കൂളിലെ സാന്ദ്ര രാജീവ് ഉദര സംബന്ധമായ രോഗങ്ങൾ മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.