പത്തനംതിട്ട : ലോക്ക് ഡൗൺ മൂലം കോഴഞ്ചേരി പാലം പണിയും പ്രതിസന്ധിയിൽ. തൊഴിലാളി ക്ഷാമം മൂലം മന്ദഗതിയിലാണ് പണി നടക്കുന്നത്. നേരത്തെ പണിചെയ്തിരുന്നവരിൽ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു. മിക്കവരും നാട്ടിലേക്ക് മടങ്ങി. അതോടെയാണ് പണി ഇഴയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് സിമന്റ് അടക്കമുള്ള സാധനങ്ങൾ എത്തിക്കുന്നത്. ലോക്ക് ഡൗണായതിനാൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. സമ്മർദ്ദങ്ങൾക്കാടുവിലാണ് അനുമതി ലഭിച്ചത്. ഇതും പണിയെ ബാധിച്ചു. ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ പണി നിറുത്തിവയ്ക്കാനും സാദ്ധ്യതയുണ്ട്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു തീരുമാനം. ഡിസംബറിൽ കാലാവധി അവസാനിക്കും. പ്രളയം മൂലവും ഏറെനാൾ പണി തടസപ്പെട്ടിരുന്നു.

-------------------

@ 2018 ജൂലായിലാണ് പാലത്തിന് തറക്കല്ലിട്ടത്.

@ 207.2 മീറ്റർ നീളം. നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതി.

@ പഴയ പാലത്തിന്റെ ഉയരമുള്ള അർച്ച് പാലം

.@ കോഴഞ്ചേരി, നെടുമ്പ്രയാർ ഭാഗങ്ങളിൽ അപ്രോച്ച് റോഡ്

----------------------

അപ്രോച്ച് റോഡിനടക്കം അനുവദിച്ചത്- 19.69 കോടി.

പൂർത്തിയായത്- 4 കോടിയുടെ പണി

-----------------------

"സ്ലാബുകൾ ഇട്ടുതുടങ്ങിയിട്ടുണ്ട്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് തീർക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ സാഹചര്യത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല.

പൊതുമരാമത്ത് അധികൃതർ