 
തിരുവല്ല: ഡ്രൈവിംഗ് സ്കൂളുകളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന അവഗണന അവസാനിപ്പിക്കുക, ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുക,ഡ്രൈവിംഗ് സ്കൂൾ മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തിരുവല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഹെഡ് പോസ്റ്റ് ആഫീസ് ഉപരോധിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ തിരുവല്ല മേഖല പ്രസിഡന്റ് പി.ഡി.ജയൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സൂരജ് നാരായണൻ, മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ.മനു,കർഷകസംഘം ജില്ലാഎക്സി.അംഗം എം.ജി.മോൻ,സുരേഷ് സാനിയ, ഷെർലി എന്നിവർ പ്രസംഗിച്ചു.