തിരുവല്ല: താലൂക്ക് ആശുപത്രിയിൽ അറ്റൻഡറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ മൂന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ നൽകണം. ഏഴാം ക്ലാസ് പാസായിരിക്കണം. ആശുപത്രി അറ്റൻഡർ തസ്തികയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്. ജൂൺ ആറിന് രാവിലെ പത്തിന് ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു..