പഴകുളം:പള്ളിക്കൽ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് സർക്കാരിൽ നിന്നും അനുവദിച്ച ലോണുകളിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്നും, ഒരു വീട്ടിൽ തന്നെ സി.പി.എം പ്രവർത്തകരായ അംഗങ്ങൾക്ക് 10000 മുതൽ 20000 രൂപാ വരെയും അല്ലാത്തവർക്ക് 5000 രൂപാ വരെയും കൊടുക്കുന്ന നടപടിയിൽ പ്രധിഷേധിച്ച് ചാല വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ നടത്തിയ ധർണ ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ്‌ മനു ചാലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ,രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ, മനുനാഥ്‌,അംബിക, ശ്രീദേവി,വിജയമ്മ, ശ്രീജ എന്നിവർ സംസാരിച്ചു