മദ്യവിൽപനശാലകൾ ഇന്ന് തുറക്കും
------------
പത്തനംതിട്ട ജില്ലയിൽ
ബിയർ ആൻഡ് വൈൻ പാർലറുകൾ -7
ബിവറേജസ് ഔട്ട്ലറ്റുകൾ -13
ബാറുകൾ- 16
----------------
എങ്ങനെ കിട്ടും ?
@ രാവിലെ 6 മുതൽ രാത്രി 10 വരെ ബെവ്കോ ആപ്പിൽ മദ്യം ബുക്ക് ചെയ്യാം.
@ പേരും മൊബൈൽ നമ്പറും പിൻകോഡും ചേർത്താൽ ടോക്കൺ നമ്പർ ലഭിക്കും.
@ ടോക്കൺ നമ്പരുമായി എത്തുമ്പോൾ ക്യൂആർകോഡ് സ്കാൻ ചെയ്ത് ഉറപ്പാക്കിയ ശേഷം മദ്യം നൽകും
------------------
എന്തൊക്കെ ശ്രദ്ധിക്കണം ?
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വിൽപന. ക്യൂവിൽ ഒരേസമയം അഞ്ചുപേർ മാത്രമേ ഉണ്ടാവാൻ പാടുള്ളു. മദ്യം വാങ്ങാനെത്തുന്നവർ തെർമൽ സ്കാനിംഗിന് വിധേയരാകണം. ഒരു മണിക്കൂറിൽ അമ്പത് പേർക്ക് മാത്രമാണ് വിൽപന.
വാങ്ങാനെത്തുന്നവർ മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. ബുക്ക് ചെയ്യാത്തവർ എത്തരുത്. സ്ഥലത്ത് പൊലീസിന്റെ കർശന നിരീക്ഷണമുണ്ടാകും.ഒരു ദിവസം 400 പേർക്ക് മദ്യം നൽകാൻ സാധിക്കും.