28-cgnr-nehru-anusmaranam
കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു ചരമവാർഷിക ദിനാചരണം എഐസിസി അംഗം കെ.എൻ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ജോർജ്ജ് തോമസ്, ജോൺ മുളങ്കാട്ടിൽ, അഡ്വ.എബി കുര്യാക്കോസ്, കെ.കരുണാകരൻ, റ്റി.കെ.മോഹനൻ, വി.എൻ.രാധാകൃഷ്ണപണിക്കർ, ആർ.ബിജു, നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ എന്നിവർ സമീപം.

ചെങ്ങന്നൂർ : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു ചരമവാർഷിക ദിനാചരണം നടത്തി. എ.ഐ.സി.സി അംഗം കെ.എൻ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹ സമിതി അംഗം അഡ്വ.എബി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ, ജോൺ മുളങ്കാട്ടിൽ, കെ.കരുണാകരൻ, ആർ.ബിജു, വി.എൻ.രാധാകൃഷ്ണപണിക്കർ, ടി.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.