ഇലവുംതിട്ട: കൊവിഡ് ജാഗ്രതാ നടപടികളുടെ ഭാഗമായി ”മാസ്‌ക്കിനൊപ്പം മനസും”എന്ന വീഡിയോ ഗാനവുമായി പഞ്ചായത്ത് വകുപ്പ് ജിവനക്കാർ രംഗത്ത്.ഗാനത്തിന്റെ പ്രകാശനം ജില്ലാ കളക്ടർ പി.ബി.നൂഹ് നിർവഹിച്ചു.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ടി.ബിനോയി സംവിധാനം ചെയ്ത ആൽബത്തിന് കോഴഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷാജി.എ.തമ്പിയാണ് ഗാനരചനയും റാന്നി-പെരുനാട് പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലാർക്ക് ടി.ആർ.ജയശങ്കർ സംഗീതവും നിർവഹിച്ച ആൽബത്തിൽ പാടിയിരിക്കുന്നത് ടി.ബിനോയി,പി.വി.പ്രതീഷ്,പതിനൊന്ന് വയസ്സുളള ജയലക്ഷ്മി ജയശങ്കർ എന്നിവരാണ്.കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിന് ശ്യാം മോഹനനും ഭരണ സമിതിയും ആൽബം നിർമ്മിതിക്ക് മേൽനോട്ടം വഹിച്ചു.