കൊടുമൺ : അങ്ങാടിക്കൽ വടക്ക് ഒറ്റത്തേക്ക് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെയും കല കായിക സമിതിയുടെയും അഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ്‌ക് വിതരണം ചെയ്തു. ഉദ്ഘാടനം വാർഡ് മെമ്പർ ജിതേഷ് കുമാർ റവ.ഫാ.ബെന്നി എസ്.വർഗീസിന് നൽകി നിർവഹിച്ചു.യോഗത്തിൽ വായനശാല പ്രസിഡന്റ് കെ.രാജു,സെക്രട്ടറി പി. വിനോദ്, ജോബി ജോസഫ്, ഉണ്ണികൃഷ്ണൻ,സുരേഷ് കുമാർ,ലൈബ്രറേറിയൻ എസ്. സജിനി എന്നിവർ സംസാരിച്ചു.