പത്തനംതിട്ട: അടൂർ ചൂരക്കോട് ഗവ.എൽ.പി സ്‌കൂളിന് 50 ലക്ഷം രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി, പഞ്ചായത്ത് അംഗം ടി.ഡി.സജി, ഹെഡ്മിസ്ട്രസ് സി.എം. ബുഷറ, സ്‌കൂൾ വികസന സമിതി വൈസ്‌ചെയർപേഴ്സൺ പ്രിയ എന്നിവർ പങ്കെടുത്തു.