പത്തനംതിട്ട : ജില്ലയിൽ ഇന്ന് മൂന്ന് കോവിഡ്​19 കേസുകൾ സ്ഥിരീകരിച്ചു. മേയ് 15 ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുളനട ഉളളന്നൂർ സ്വദേശിയായ പതിമൂന്നുകാരൻ, മേയ് 13 ന് ഡൽഹിയിൽ നിന്ന് എത്തിയ റാന്നി​പഴവങ്ങാടി, മക്കപ്പുഴ സ്വദേശിയായ മുപ്പത്തിയേഴുകാരൻ, മേയ് 13ന് ഡൽഹിയിൽ നിന്ന് എത്തിയ റാന്നി​പഴവങ്ങാടി, മക്കപ്പുഴ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരികാരി എന്നിവർക്കാണ് രോഗം. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം പതിനാറായി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒൻപതു പേരും, അടൂർ ജനറൽ ആശുപത്രിയിൽ നാലു പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 15 പേർ ഐസൊലേഷനിലുണ്ട്. ഇന്നലെ പുതിയതായി 14 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.